ദുബായിൽ നിന്ന് ഒഴിപ്പിക്കൽ വിമാന സർവീസ് തുടരുമെന്ന് എമിറേറ്റ്‌സ്

യുഎഇയിൽ നിന്ന് അനുമതി ലഭിച്ച സ്ഥലങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് ഒഴിപ്പിക്കൽ വിമാനങ്ങൾ പറത്തുന്നത് തുടരും. ദുബായിൽ നിന്ന് സൂറിച്ച്, ബ്രസ്സൽസ്, പാരീസ്, ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട് എന്നീ സ്ഥലങ്ങളിലേക്കാണ് ആ രാജ്യങ്ങളിലുള്ള പൗരന്മാർക്കായി എമിറേറ്റ്‌സ് വിമാന സർവിസുകൾ നടത്തുന്നത്. ടെർമിനൽ മൂന്നിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെടുക. ഇന്ന് മുതലാണ് ടെർമിനൽ മൂന്നിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. നേരത്തെ ടെർമിനൽ രണ്ടിൽ നിന്നായിരുന്നു സർവീസ്. വിമാന സർവീസുകളെക്കുറിച്ച് അധിക വിവരങ്ങളറിയാൻ എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു.

യുഎഇ ഗവൺമെന്റിന്റെ നിർദേശ പ്രകാരം എമിറേറ്റ്‌സ് മാർച്ച് 25 തൊട്ട് യാത്രാ സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്. യാത്രക്കാരോടും മറ്റ് ഉപഭോക്താക്കളോടും നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഈ മുൻകരുതലുകളെല്ലാം എടുത്തിരിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയാണ്. സാധാരണ പോലെ സർവീസ് അടുത്ത കാലത്ത് തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മുൻപ് നൽകിയ ഒരു പ്രസ്താവനയിൽ എയർലൈൻസ് അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ചില സ്ഥലങ്ങളിലേക്ക് ടെർമിനൽ രണ്ട് വഴി യാത്ര ഒരുക്കിയത്. നാല് സർവീസുകൾ ലണ്ടനിലേക്കും മൂന്ന് വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്കും, എന്നിങ്ങനെയാണ് ആഴ്ചയിൽ പോയിവരുന്നത്. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മറ്റ് വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യം.

 

coronavirus, lock down, uae, emirates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top