ദുബായിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

ദുബായിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ തലശേരി ടെമ്പിൾ ​ഗേറ്റ് സ്വദേശിയായ പ്രദീപ് സാ​ഗർ (41) ആണ് മരിച്ചത്. ദുബായിൽ ടാക്സി ഡ്രൈവർ ആയിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പ്രദീപിന് രണ്ടാഴ്ച മുമ്പാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. ആ സമയത്ത് ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല. ചില ഗുളികകള്‍ കഴിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൊവിഡ് സംശയത്താല്‍ ടെസ്റ്റിന് വിധേയമായെങ്കില്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. രണ്ടാമത് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദീപിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top