മഹാമാരിക്കെതിരെ പോരാടാൻ പ്രസവാ അവധി റദ്ദാക്കി ഓഫിസിൽ; ഐഎഎസ് ഓഫിസർക്ക് നിറയെ കൈയ്യടിയുമായി സോഷ്യൽ മീഡിയ

കൊവിഡ് മഹാമാരിയെ തുരത്താൻ രാജ്യം പോരാടുമ്പോൾ, അതിന്റെ മുന്നണിപ്പോരാളികളായി നിൽക്കുന്നവരുണ്ട്. അവരിലൊരാളാണ് ഗുമ്മല്ല ശ്രീജന എന്ന ഐഎഎസ് ഓഫിസർ. ആറു മാസത്തെ പ്രസവാവധിയിൽ ആയിരുന്ന ശ്രീജന, അവധി റദ്ദാക്കി തന്റെ ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ്. കൈക്കുഞ്ഞുമായി ഓഫിസിൽ ഇരുന്ന് തന്റെ കർത്തവ്യം നിറവേറ്റുന്ന ശ്രീജന ഇന്ന് രാജ്യത്തിന്റെ മുഴുവൻ കൈയടി നേടുകയാണ്.

2013 ബാച്ച് ഐഎഎസ് ഓഫിസർ ആയ ശ്രീജന ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ (ജിവിഎംസി) കമ്മിഷണർ ആണ്. കൊറോണ പ്രതിസന്ധിയ്ക്കെതിരേ ആന്ധ്രപ്രദേശ് പോരാടുമ്പോൾ വീട്ടിലിരിക്കാൻ ഉത്തരവാദിത്വബോധമുള്ള ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥയ്ക്കായില്ല. പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ശ്രീനിജ തന്റെ കസേരിയിൽ തിരിച്ചുവന്നിരുന്നു.

കൈക്കുഞ്ഞുമായി ഓഫിസിൽ ജോലിയിൽ മുഴകിയിരിക്കുന്ന ശ്രീനിജയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചിഗുരു പ്രശാന്ത് കുമാർ എന്നൊരാളാണ് ഈ ചിത്രം തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഐഎഎസ് അസോസിയേഷനിലെ അസാധാരണമായൊരു തൂവൽ എന്നാണ് ശ്രീനിജയെ പ്രശാന്ത് കുമാർ വിശേഷിപ്പിക്കുന്നത്. ആറുമാസത്തെ അവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലി പ്രവേശിച്ച ശ്രീനിജ എല്ലാവർക്കും പ്രചോദനമാണെന്നും കുമാർ ട്വീറ്റിൽ പറയുന്നു. ഈ ചിത്രം ഏറ്റെടുത്ത സോഷ്യൽ മീഡിയയും കുമാറിന്റെ അഭിപ്രായം തന്നെയാണ് ഏറ്റുപറയുന്നത്.

Story highlights :IAS officer leave canceled to fight office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top