എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ എആര്‍ടി ക്ലിനിക്ക്

എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് എആര്‍ടി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും. ആവശ്യമായ മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എച്ച്ഐവി ബാധിതരായ ചിലര്‍ക്ക് മരുന്ന് താലൂക്ക് ആശുപത്രിയില്‍ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഹോം ഡെലിവറിയായി മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.
പൊതുഗതാഗതം ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും താലൂക്ക് ആശുപത്രിയിൽ ഉള്ളവര്‍ തങ്ങളുടെ എച്ച്ഐവി സ്റ്റാറ്റസ് അറിയുമോ എന്ന ആശങ്ക പലരെയും മരുന്ന് വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചു. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് എആര്‍ടി ക്ലിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും മരുന്ന് വീട്ടില്‍ എത്തിച്ച് നല്‍കാന്‍ തീരുമാനിച്ചത്.
നിലവില്‍ 2500 ഓളം പേര്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിന് പുറമെ നിലമ്പൂരിലും പേരാമ്പ്രയിലും വടകരയിലെയും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തുകയും ഇവിടങ്ങളില്‍ എച്ച്ഐവി അണുബാധിതർക്ക് കൗണ്‍സിലിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ ആര്‍ക്കെങ്കിലും എആര്‍ടി സെന്ററിന്റെ സഹായം ആവശ്യമാണെങ്കില്‍ 9400067987 എന്ന കണ്‍ടോള്‍ റൂം നമ്പറില്‍ ബന്ധപ്പെട്ടാം.
Story Highlights: medicine home delivery for hiv patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here