പത്തനംതിട്ടയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിയായ 42 കാരനാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ വിമാനത്തിലെ സഹയാത്രക്കാരനായിരുന്നു ഇദ്ദേഹം.

നാട്ടിലെത്തിയ ശേഷം ഇദ്ദേഹം കൃത്യമായി നിരീക്ഷണത്തിലായിരുന്നത് കൊണ്ട് തന്നെ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ഇദ്ദേഹം നേരിട്ട് ഇടപെട്ട നാല് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കത്ത ആളുകള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക്ഡൗണിന് ശേഷം വിദേശത്ത് നിന്ന് എത്തുന്ന ആളുകളെ നിരീക്ഷണത്തിലാക്കാന്‍ വേണ്ട നടപടികള്‍ ഇതിനോടകം തന്നെ ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്

അതേസമയം, തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ക്വാറന്റീന്‍ ലംഘിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും മെഡിക്കല്‍ ഓഫീസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

Story Highlights- coronavirus, covid19, pathanamthitta updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top