കൊറോണ വൈറസിന് ചെരിപ്പിലൂടെ പോലും പകരാനാകുമെന്ന് പഠനം

കൊറോണ വൈറസിന് വായുവിൽ നാല് മീറ്റർ വരെ ദൂരത്തിൽ പ്രഭാവം സൃഷ്ടിക്കാനാകുമെന്ന് പഠനം. ചൈനയിൽ നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ അമേരിക്കയിലെ ജേർണലായ എമേർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചു. പൊതുഇടങ്ങളിൽ വൈറസിനെ അകറ്റാൻ ആളുകൾ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

Rea Also: സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

ബെയ്ജിംഗ് അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസസിലെ ഗവേഷകർ നടത്തിയ പഠനത്തിന് വേണ്ടി വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. കൊവിഡ് വാർഡിലെ ജനറൽ വാർഡ്, ഐസിയു എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകളെടുത്തു. ഫെബ്രുവരി 19- മാർച്ച് 23 വരെ അവിടെയിരുന്ന 24 രോഗികളിലായിരുന്നു പഠനം നടത്തിയത്.

വൈറസ് എങ്ങനെയാണ് പകരുന്നതെന്നും വിവരിക്കുന്ന പഠനത്തിൽ കുറഞ്ഞ അളവിലുള്ള വൈറസ് അപകടകാരിയല്ലെന്നും പറയുന്നുണ്ട്. ആശുപത്രിയുടെ തറയിലാണ് കൂടുതലും കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കാൻ ഗവേഷകര്‍ക്ക് കഴിഞ്ഞത്. ഗുരുത്വാകർഷണ ബലമാണ് ഇതിന് കാരണമെന്ന് കരുതുന്നു. സ്രവങ്ങളിലൂടെ പുറത്ത് വരുന്ന വൈറസ് കൂടുതലും തറയിലാണ് വീഴുന്നത്. ആളുകൾ കൂടുതൽ തൊടുന്ന പ്രതലങ്ങൾ, ഉദാഹരണത്തിന് കംപ്യൂട്ടർ മൗസ്, ചവറ്റുകുട്ടകൾ, കട്ടിൽ, വാതിൽ പിടികൾ എന്നിവയിൽ കൂടുതലായി വൈറസ് പറ്റിപ്പിടിക്കും. കൊവിഡ് വാർഡുകളിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പിൽ വൈറസ് പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. ചെരുപ്പിലൂടെ വൈറസ് പകരാനുള്ള സാധ്യതയാണ് ഇതിലൂടെ മനസിലാക്കപ്പെടുന്നത്. ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകരും ഇത്തരത്തിലൊരു ആശങ്ക പങ്കുവച്ചിരുന്നു. വൈറസുകൾക്ക് കൂടുതൽ നേരം വായുവിൽ നിലനിൽക്കാനുമുള്ള കഴിവുമുണ്ട്. ഇതിനെ കുറിച്ചും കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നുവെന്ന് ഗവേഷകർ.

 

china, research, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top