സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,16,941 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ:

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3879 പേരാണ്. 3769 പേര്‍ വീടുകളിലും 110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 6372 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 6361 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6247 പേരാണ്. 6231 പേര്‍ വീടുകളിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 4031 പേരാണ് നിരീക്ഷണത്തിലുള്ളത്. 4028 പേര്‍ വീടുകളിലും മൂന്ന് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 2278 പേരാണ് നിരീക്ഷണത്തിലുള്ളത്. 2278 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 7185 പേരാണ് നിരീക്ഷണത്തിലുള്ളത്. 7174 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 2101 പേര്‍ നിരീക്ഷണത്തിലാണ്. 2074 പേര്‍ വീടുകളിലും 27 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 10030 പേര്‍ നിരീക്ഷണത്തിലാണ്. 10019 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 15606 പേര്‍ നിരീക്ഷണത്തിലാണ്. 15578 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 13269 പേരാണ് നിരീക്ഷണത്തിലുള്ളത്. 13059 പേര്‍ വീടുകളിലും 210 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 17407 പേരാണ് നിരീക്ഷണത്തിലുള്ളത്. 17373 പേര്‍ വീടുകളിലും 34 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 10326 പേരാണ് നിരീക്ഷണത്തിലുള്ളത്. 10321 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 7836 പേരാണ് നിരീക്ഷണത്തിലുള്ളത്. 7734 പേര്‍ വീടുകളിലും 102 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 10374 പേരാണ് നിരീക്ഷണത്തിലുള്ളത്. 10126 പേര്‍ വീടുകളിലും 248 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top