വിസ്ഡൻ-എംസിസി ക്രിക്കറ്റ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയർ: പുരസ്കാരം ബെൻ ഹെറോയിക്സിന്; ചിത്രങ്ങൾ കാണാം

വിസ്ഡൻ-എംസിസി ക്രിക്കറ്റ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയർ ആയി ഹെഡിംഗ്ലി ആഷസ് ടെസ്റ്റിലെ ബെൻ സ്റ്റോക്സിൻ്റെ വിജയാഘോഷം. 11 ചിത്രങ്ങൾ പിന്തള്ളിയാണ് ഗെറ്റി ഇമേജസിലെ ഗാരത് കോപ്ലെ വിജയിച്ചത്. ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ അവിശ്വസനീയ ഇന്നിംഗ്സുമായി ഇംഗ്ലണ്ടിനെ ജയിപ്പിച്ചതിനു ശേഷമുള്ള സ്റ്റോക്സിൻ്റെ ചിത്രം പോയ വർഷത്തെ ഐക്കോണിക് ക്രിക്കറ്റ് ഇമേജുകളിൽ ഒന്നായിരുന്നു.
ന്യൂസിലൻഡ്-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിനാണ് പട്ടികയിൽ ഭൂരിപക്ഷം. രണ്ട് ചിത്രങ്ങളാണ് ഫൈനലിൽ നിന്ന് പട്ടികയിൽ ഇടം നേടിയത്. മാർച്ച് 2ന് ഹൈദരാബാദിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരത്തിനിടെ സ്കോർ ബോർഡ് ശരിയാക്കുന്ന ചിത്രമാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉള്ളത്. പട്ടികയിൽ 3 ചിത്രങ്ങളുള്ള ഗെറ്റി ഇമേജസാണ് മുന്നിൽ നിൽക്കുന്നത്. എഎപി, റൂയിട്ടേഴ്സ് തുടങ്ങിയ ഏജൻസികളുടെ ചിത്രവും പട്ടികയിൽ ഉണ്ട്.
ചിത്രങ്ങൾ:

ഒക്ടോബർ 24, 2019. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ, കാൻ്റർബറിയും നോർത്തേൺ ഡിസ്ട്രിക്ട്സും തമ്മിൽ നടന്ന പ്ലങ്കറ്റ് ഷീൽഡ് മത്സരത്തിനിടെ സ്വന്തം പന്തിൽ ഫീൽഡ് ചെയ്യുന്ന കാൻ്റർബറിയുടെ മാറ്റ് ഹെൻറി. (കായ് ഷ്വോറർ-ഗെറ്റി ഇമേജസ്)

ജൂലായ് 6 2019. ഇംഗ്ലണ്ടിലെ ക്രൂക്ക്‌ലെറ്റ്സ് ഗ്രൗണ്ടിൽ കോണ്വെൽ ക്രിക്കറ്റ് ലീഗ് ഡിവിഷൻ രണ്ടിലെ ബ്യൂഡ് സിസി, ലൂ സിസി എന്നീ ക്ലബുകൾ തമ്മിൽ നടന്ന മത്സരത്തിനിടെ (ഡാൻ മുലൻ-ഗെറ്റി ഇമേജസ്)

ജനുവരി 26, 2019. ഓസ്ട്രേലിയയിലെ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ, പാറ്റ് കമ്മിൻസിൻ്റെ പന്തിൽ ശ്രീലങ്കയുടെ ദിൽറുവൻ പെരേരയെ പുറത്താക്കാൻ ആതിഥേയരുടെ കർട്ടിസ് പീറ്റേഴ്സൺ എടുത്ത ക്യാച്ച്. (ഡാരൻ ഇംഗ്ലണ്ട്-എഎപി)

മാർച്ച് 2, 2019, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയും ഇന്ത്യയുമായി നടന്ന ഏകദിന മത്സരത്തിനിടെ സ്കോർ ബോർഡ് ശരിയാക്കുന്നവർ (റോബ് സിയാൻഫ്ലോൺ-ഗെറ്റി ഇമേജസ്)

ജൂലായ് 14, 2019. ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ഫൈനൽ ജയം ആഘോഷിക്കുന്ന താരങ്ങളും ആരാധകരും എംസിസി അംഗങ്ങളും (ആൻഡ്രൂ ബോയേഴ്സ്-റൂയിട്ടേഴ്സ്)

സെപ്തംബർ 28, 2019. ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ തൻ്റെ ടീം അംഗങ്ങളോട് സംസാരിക്കുന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ (സ്കോട്ട് ബാർബോർ-എഎപി)

ജൂൺ 9, 2019. റോയൽ ബൊട്ടാണിക്ക് ഗാർഡൻസിനു സമീപത്തെ കീവ് ഗ്രീനിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടയിൽ സമീപത്തെ സെൻ്റ് ആൻസ് പള്ളി സെമിത്തേരിയിലിരുന്ന് ചായ കുടിക്കുന്ന വൃദ്ധദമ്പതിമാർ. (ഡെറെക് പെയ്‌ൻ-സ്വകാര്യ ഫൊട്ടോഗ്രാഫർ)

ഡിസംബർ 23, ബംഗ്ലാദേശ്. ബംഗ്ലാദേശിലെ ഒരു കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്ന മൂന്ന് യുവാക്കൾ (റാജിബ് റൈഹാൻ-ഡൈലി സ്റ്റാർ ബംഗ്ലാദേശ്)

ജൂലായ് 14, 2019. ലോർഡ്സിൽ നടന്ന ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിലെ അവസാന പന്തിൽ ന്യൂസിലൻഡിൻ്റെ മാർട്ടിൻ ഗപ്ടിലിനെ റണ്ണൗട്ടാക്കി ജയം ഉറപ്പിക്കുന്ന ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ (റണ്ണേഴ്സ് അപ്പ്: ജോൺ ജെങ്കിൻസ്-ദി ഗാർഡിയൻ)

ഡിസംബർ 30, 2019. ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലെ സൂര്യോദയം. (കീരൻ ഹാൻലൺ-കീനു ഡ്രോൺ)

ഓഗസ്റ്റ് 25, 2019. ഇംഗ്ലണ്ടിലെ ലീഡ്സിൽ നടന്ന മൂന്നാം ആഷസ് ടെസ്റ്റിൽ വിജയ റൺ നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ ആഹ്ലാദം. (വിജയി:ഗാരത് കോപ്ലെ-ഗെറ്റി ഇമേജസ്)
Story Highlights: Wisden–MCC Photograph of the Year list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here