മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ

മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പൂനയിൽ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവർ പൂനെ റൂബി ഹാൾ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസവും മലയാളി നഴ്‌സുമാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്.

മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

story highlights- coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top