യൂട്യൂബ് വീഡിയോ നോക്കി വാറ്റ് നിർമാണം; ആലുവയിൽ യുവാവ് പിടിയിൽ

യൂട്യൂബ് വീഡിയോ നോക്കി വാറ്റ് നിർമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലുവ മുന്നൂർപ്പിള്ളി കരയിൽ പ്രശാന്തനിനെയാണ് എക്‌സൈസ് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് നാല് ലിറ്റർ വാറ്റും, 200 ലിറ്റർ കോടയും പിടിച്ചെടുത്തു. ഒരു ലിറ്റർ വാറ്റ് ചാരായം 1200 രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാൻ വാറ്റ് നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ വിവിധ കടകളിൽ നിന്നുമാണ് ഇയാൾ വാങ്ങിച്ചത്. ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ വ്യാജവാറ്റ് കേന്ദ്രങ്ങൾ വ്യാപകമാകുയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top