മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ല: നിസാമുദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രിംകോടതി

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു എന്ന ഹര്‍ജിയില്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി. നിസാമുദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട കൊവിഡ് വാര്‍ത്തകളെ വര്‍ഗീയവത്കരിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്.

പ്രസ് കൗണ്‍സിലിനെ കക്ഷിയാക്കൂ എന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ തീരുമാനിച്ചു.

 

Story Highlights- Nizamuddin Conference, supreme Court,media freedom

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top