Advertisement

ടി-20 ലോകകപ്പിൽ മടങ്ങിയെത്തുമെന്ന് ഉറപ്പില്ല: എബി ഡിവില്ല്യേഴ്സ്

April 13, 2020
Google News 2 minutes Read

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലെന്ന് സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ല്യേഴ്സ്. ഒക്ടോബറിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യത വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ ടീമിൽ മടങ്ങിയെത്തുന്ന കാര്യം സംശയമാണെന്നാണ് എബി വെളിപ്പെടുത്തിയത്. ആഫ്രിക്കൻ ദിനപത്രമായ റാപ്പോർട്ടിനോടാണ് എബി മനസ്സു തുറന്നത്.

“ആറു മാസത്തെ ഭാവി മുൻകൂട്ടി കാണാൻ എനിക്ക് കഴിയില്ല. ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചാൽ കാര്യങ്ങൾ തകിടം മറിയും. ഇപ്പോൾ എനിക്ക് കളിക്കാൻ കഴിയും. പക്ഷേ, ആ സമയത്ത് എൻ്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നോ ഞാൻ ആരോഗ്യവാനായിരിക്കുമെന്നോ അറിയില്ല. ഞാൻ 100 ശതമാനം മികച്ചതാണെന്ന് എനിക്ക് തോന്നിയാൽ ഞാൻ കളിക്കും. അതല്ലാതെ എനിക്കൊന്നും പറയാൻ കഴിയില്ല. കാരണം, 80 ശതമാനം മാത്രം ചെയ്യുന്ന ഒരാളല്ല ഞാൻ. ഞാൻ മികച്ച ഫോമിലാണെന്ന് പരിശീലകൻ ബൗച്ചറിനു മുന്നിൽ എനിക്ക് തെളിയിക്കണം.”- ഡിവില്ല്യേഴ്സ് പറഞ്ഞു.

കഴിഞ്ഞ കാലത്ത് ഒരുപാട് വേദനിച്ചതു കൊണ്ട് ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനാവില്ല. പറഞ്ഞാൽ, രാജ്യത്തെ വീണ്ടും ഒറ്റിക്കൊടുത്തു എന്ന് ആളുകൾ വിചാരിക്കും. എനിക്ക് ടീമിലേക്ക് നേരെ ചെന്ന് കേറാനാവില്ല. ആ സ്ഥാനം ഞാൻ അർഹിക്കണം. പ്രത്യേക പരിഗണന തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന ഒക്ടോബറിൽ, ഓസ്ട്രേലിയയിലാണ് ടി-20 ലോകകപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവച്ചേക്കും.

2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്.

Story Highlights: not sure i will be back in the squad ab divilliers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here