തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 1173 ആയി

തമിഴ്നാട്ടില്‍ ഇന്ന് 98 പേര്‍ക്ക് പുതിയതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1173 ആയി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേരാണ് ഇന്ന് രോഗമുക്തിനേടിയത്. ഇതോടെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 50 ആയി. 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് ചെന്നൈ, കോയമ്പത്തൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ 208 കേസുകളും കോയമ്പത്തൂരില്‍ 126 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Story Highlights- coronavirus, covid19, tamilnadu updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top