Advertisement

ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയത് 10 വർഷങ്ങൾക്കു ശേഷം: ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഫിസിയോ

April 13, 2020
Google News 3 minutes Read

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നൽകിയത് 10 വർഷങ്ങൾക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഫിസിയോ ടോമി സിംസെക്. കഠിന പരിശീലനമാണ് ധോണി നടത്തിയതെന്നും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നും സിഎസ്കെ വെബ്സൈറ്റിൽ അദ്ദേഹം പറഞ്ഞു.

“10 വർഷത്തിനു ശേഷം ആദ്യമായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നത് ഞാൻ കണ്ടു. അദ്ദേഹം ഈ വർഷം മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. കുറേ നാളായി ക്രിക്കറ്റ് കളിക്കാതെ ഇരിക്കുകയാണ് അദ്ദേഹം. അങ്ങനെയൊരു അവസരത്തിൽ അമിതമായി അധ്വാനിച്ച് അദ്ദേഹത്തിന് പരുക്കേൽക്കുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ, അങ്ങനെ ഭയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഫിറ്റ്നസ് ക്യാമ്പ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ അദ്ദേഹം സ്വയം പരിശീലനം ആരംഭിച്ചിരുന്നു.”- ടോമി പറയുന്നു.

കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഐപിഎല്ലിലെ പ്രകടനം പരിഗണിച്ച് ധോണിയെ ടി-20 ടീമിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഐപിഎൽ നടക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ ധോണിയുടെ കരിയർ അവസാനിക്കും.

Story Highlights: Saw MS Dhoni do wicket keeping training for 1st time in 10 years, he looked focused: CSK physio

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here