Advertisement

ലോക്ക് ഡൗൺ ലംഘിച്ച് സൈക്കിൾ സവാരി; ഷൊഐബ് അക്തർ വിവാദത്തിൽ: വീഡിയോ

April 13, 2020
Google News 1 minute Read

ഇസ്ലാമാബാദിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് സൈക്കിൾ സവാരി നടത്തിയ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തർ വിവാദത്തിൽ. സൈക്കിൾ സവാരിയുടെ ദൃശ്യങ്ങൾ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്. കൊവിഡ് പ്രതിരോധത്തിൻ്റെ അനിവാര്യതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്ന താരം അത് സ്വയം പാലിക്കേണ്ടതാണെന്ന് മറന്നോ എന്നാണ് ചോദ്യം.

ലോക്ക് ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ ഇ​സ്‌​ലാ​മാ​ബാ​ദ് ന​ഗ​ര​ത്തി​ലൂ​ടെയാണ് താ​രം സൈ​ക്കി​ളി​ൽ ക​റ​ങ്ങി​യ​​ത്. ‘സു​ന്ദ​രമായ എ​ന്‍റെ ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും.”- വീഡിയോക്കൊപ്പം അക്തർ കുറിച്ചു. ഇതോടെയാണ് വിമർശനം ഉയർന്നത്. താരത്തിനെതിരെ കേസെടുക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

നേരത്തെ, ടീമിൽ കടിച്ചു തൂങ്ങാതെ എം എസ് ധോണി വിരമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിരമിക്കൽ ഇത്രയും കാലം ദീർഘിപ്പിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും 100 ശതമാനം ടീമിനു കൊടുക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ താൻ വിരമിച്ചു എന്നും അക്തർ കൂട്ടിച്ചേർത്തു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അക്തർ മനസ്സു തുറന്നത്.

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയെ ചൊല്ലിയും അക്തർ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും അതിനാൽ തന്നെ പരമ്പരയുടെ ആശയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനു മറുപടി ആയാണ് അക്തർ രംഗത്തെത്തിയത്. തൻ്റെ ആവശ്യം ഉടൻ പരിഗണിക്കേണ്ടി വരുമെന്നും അക്തർ പറയുന്നു.

Story Highlights: shoaib akhtar controversy video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here