തൃശൂർ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാൾ കൂടി രോഗ വിമുക്തനായി

തൃശൂർ ജില്ലയിൽ കൊവിഡ്19 ബാധിതനായ ഒരാൾ കൂടി രോഗമുക്തനായി. തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെയാണ് ഇയാൾക്ക് രോഗമില്ലെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഇവർക്ക് ആശുപത്രിയിൽനിന്ന് വിടുതൽ നൽകും.

ഇതോടെ ജില്ലയിൽ രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഒന്നായി. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 10019പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 10030 പേരാണ് ആകെ നിരീക്ഷണത്തിലുളളത്. ഇതുവരെ 904സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 891 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 13എണ്ണത്തിന്റെ പരിശോധനാ ഫലങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്.

Story highlight: Thrissur: A man with a covid cure has been discharged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top