ഡോണൾഡ് ട്രംപിന്റെ ഉറ്റസുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. വ്യവസായി കൂടിയായ സ്റ്റാൻലി ചെറ(70)യാണ് മരിച്ചത്.

ഞായറാഴ്ച നടത്തിയ വൈറ്റ് ഹൗസ് യോഗത്തിൽ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരിൽ പ്രമുഖനുമായിരുന്നു സ്റ്റാൻലി ചെറ. ലോകത്തിലെ ഏറ്റവും വലിയ ബിൽഡറും റിയൽ എസ്‌റ്റേറ്റുകാരനുമെന്നാണ് ട്രംപ് സ്റ്റാൻലി ചെറയെ വിശേഷിപ്പിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top