കൊറോണക്ക് മുൻപും ശേഷവും; സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ലോകത്തിന്റെ കഥ പറഞ്ഞ് ഒരു വീഡിയോ

കൊവിഡ് 19 വൈറസ് ബാധ ലോകരാജ്യങ്ങളെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെമ്പാടും ഊർജിതമായി തുടരുകയാണ്. ചൈനയിൽ ആദ്യ കൊറോണക്ക് ശേഷം സെക്കൻഡ് വേവും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അക്ഷരാർത്ഥത്തിൽ ലോകം നിശ്ചലമായ ആഴ്ചകളാണ് കടന്നു പോകുന്നത്. കൊറോണക്ക് മുൻപും ശേഷവുമുള്ള ജനജീവിതം സങ്കല്പത്തിനും അപ്പുറമുള്ളതാണ്. മനുഷ്യർ വീടുകളുടെ നാല് ചുവരുകൾക്കുള്ളിൽ കുടുങ്ങി. വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞ് ജീവൻ നിലനിർത്തുക എന്നതായി ആദ്യത്തെയും അവസാനത്തെയും ശ്രമം. ഇങ്ങനെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന ജനതയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് നിയോ എന്ന യൂട്യൂബ് ചാനൽ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
ലോകത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നാണ് തുടക്കം. കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനു മുൻപും ശേഷവുമുള്ള തെരുവുകളാണ് ഡോക്യുമെൻ്ററിയിൽ കാണിക്കുന്നത്. ചൈന, ഇറ്റലി, ഇറാൻ, സൗദി അറേബ്യ തുടങ്ങി ഇന്ത്യയും അമേരിക്കയുമൊക്കെ ചിത്രങ്ങളിൽ തെളിയുന്നു. ആളൊഴിയുന്ന തെരുവുകൾ, റൺവേയിൽ നിറയുന്ന വിമാനങ്ങൾ, പെട്ടെന്നുയരുന്ന ആശുപത്രികൾ എന്നിങ്ങനെ ലോകം കടന്നു പോയ പ്രതിസന്ധികളൊക്കെ ചിത്രങ്ങൾ പറയുന്നു. ആളുകൾ കുറഞ്ഞതോടെ ട്രാഫിക്കും അന്തരീക്ഷ ഊഷ്മാവും കുറയുന്നതിൻ്റെ ആകാശക്കാഴ്ചയും ചിത്രങ്ങളിലുണ്ട്. കൊറോണക്ക് വേണ്ടി ചൈന പ്രത്യേകം പണികഴിപ്പിച്ച ആശുപത്രിയും ചിത്രങ്ങളിൽ നിറയുന്നു.
അതേ സമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു.
Story Highlights: Coronavirus before and after satelite images video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here