കൊവിഡ് : വയനാട്ടില്‍ 423 നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയ്ക്കയച്ച 240 സാമ്പിളുകളില്‍ 221 എണ്ണത്തിന്റെ ഫലം ലഭിച്ചു. 17 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Story highlights-covid-19, Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top