ലോക്ക് ഡൗണിൽ ചൈൽഡ് പോൺ സേർച്ച് കൂടുന്നു; മുന്നറിയിപ്പുമായി റിപ്പോർട്ട്

കൊറോണ വൈറസിനെ തുരത്താനായി ലോക്ക് ഡൗൺ രാജ്യത്ത് തുടരുകയാണ്. അതിനാൽ തന്നെ ആളുകൾ വീട്ടിൽ വെറുതെയിരിപ്പും, മിക്കവാറും സമയം കൊല്ലാനായി ആളുകൾ ഉപയോഗിക്കുന്നത് ഇന്റർനെറ്റിനെയാണ്. എന്നാൽ ചൈൽഡ് പോണോഗ്രഫി വിഡിയോകൾക്കായി ഉള്ള സേർച്ച് ഇന്ത്യയിൽ കൂടുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത് ദി ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടാണ് (ഐസിപിഎഫ്). കുട്ടികൾക്കെതിരെയുള്ള സെക്ഷ്വൽ അബ്യൂസ് വിഡിയോകൾ കൂടുതലായി തെരയുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് കൊച്ചിയുമുണ്ട്.
Read Also: മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറോണ പരത്തുമെന്ന് ഭീഷണി; കർണാടകയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
കഴിഞ്ഞ മാസം 24 മുതൽ 26 വരെ ലോകത്തിലെ ഏറ്റവും വലിയ പോൺസെറ്റായ പോൺ ഹബ്ബിലേക്കുള്ള ഇന്ത്യക്കാരുടെ സന്ദർശനം 95 ശതമാനമായി വർധിച്ചിട്ടുണ്ട്. ചൈൽഡ് പോൺ, സെക്‌സി ചൈൽഡ്, ടീൻ സെക്‌സ് തുടങ്ങിയ കീ വേർഡുകൾ കൂടുതലായി പോൺ സൈറ്റുകളിലും മറ്റും അന്വേഷിക്കപ്പെടുന്നു. പോൺ ഹബ്ബും ഇത് തന്നെ പറയുന്നു.
ഡേറ്റാ മോണിറ്റർ ചെയ്യുന്ന വെബ്‌സൈറ്റുകളുണ്ട്. അവയിൽ ഓൺലൈൻ സേർച്ച് നിരീക്ഷിക്കുന്ന വെബ്‌സൈറ്റുകളിൽ നിന്നുമാണ് ചെെല്‍ഡ് പോണ്‍ കീ വേർഡുകളിലുണ്ടായ സേർച്ചിലെ വർധന ഐസിപിഎഫിന് മനസിലായത്. അതിനാൽ തന്നെ കുട്ടികൾക്ക് തീർത്തും സുരക്ഷിതമല്ലാത്ത സ്ഥലമായിരിക്കുന്നു ഇന്റർനെറ്റ് എന്ന് തന്നെ കരുതാം. ഇതിനെതിരെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ വൻ വർധന പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ട് തരുന്നുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഭുവനേശ്വർ തുടങ്ങിയ വൻനഗരങ്ങളിലും കുട്ടികളുടെ പോൺ വിഡിയോ തെരഞ്ഞ് ഇന്റർനെറ്റിലെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
ജാഗ്രത!
ചൈൽഡ് പോണോഗ്രഫി കാണുന്നതും, ദൃശ്യങ്ങൾ കൈയിൽ വയ്ക്കുന്നതും, മറ്റൊരാൾക്ക് കൈമാറുന്നതും പോക്‌സോ ആക്ടിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ്. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാം.
child pornography, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here