Advertisement

മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറോണ പരത്തുമെന്ന് ഭീഷണി; കർണാടകയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

April 14, 2020
Google News 2 minutes Read

മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറോണ പരത്തുമെന്ന് ഭീഷണി മുഴക്കിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള ചെക്ക് പോസ്റ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. തങ്ങൾ മുസ്ലിങ്ങളാണെന്നും ചെക്ക് പോസ്റ്റ് കടത്തിവിട്ടില്ലെങ്കിൽ കൊറോണ വൈറസ് പരത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

ഇക്കഴിഞ്ഞ 8നാണ് സംഭവം. ഒരു ഓട്ടോറിക്ഷയിൽ ചെക്ക് പോസ്റ്റിലെത്തിയ യുവാക്കളോട് തിരികെ പോവാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ തിരികെ പോവാൻ തയ്യാറായില്ല. തുടർന്ന് അവരിലൊരാൾ കയ്യിൽ പതിപ്പിച്ചിരുന്ന ക്വാറൻ്റീൻ സീൽ കാണിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തങ്ങൾ അസുഖബാധിതരായ മുസ്ലിങ്ങൾ ആണെന്നും തടഞ്ഞുവച്ചാൽ അസുഖം പരത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇവർ പൊലീസുകാരെ വെട്ടിച്ച് കടന്നു കളഞ്ഞു.

അന്വേഷണം തുടങ്ങിയ പൊലീസ് ഇവർ മുസ്ലിങ്ങളല്ലെന്നും മഹേഷ്, അഭിഷേക്, ശ്രീനിവാസ് എന്നിങ്ങനെയാണ് ഇവരുടെ പേരുകളെന്നും കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10,363 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 1,211 പുതിയ കേസുകളും 31 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 339 പേരാണ് മരിച്ചത്. 1,036 പേർ രോഗമുക്‌തരായി.

Story Highlights: Three youth held for causing coronavirus scare in Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here