വിഷുദിനത്തില്‍ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പായസ വിതരണം

വിഷുദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പായസം വിതരണം ചെയ്ത് അഭയം ചാരിറ്റബിള്‍ സൊസൈറ്റി. വീട്ടില്‍ പോകാനാകാത്ത രണ്ടായിരത്തിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണത്തിനൊപ്പം പായസവും നല്‍കിയത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസം തയാറാക്കിയത്.

ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ മെഡിക്കല്‍ കോളജില്‍ നടത്തി വന്ന ഭക്ഷണ വിതരണത്തിന്റെ ഭാഗമായാണ് അഭയം സൊസൈറ്റി വിഷു ദിനത്തില്‍ പായസമൊരുക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറമെ, ഡോക്ടേഴ്‌സ്, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പായസം നല്‍കി.

ജില്ലയില്‍ ഇരുപത്തിയാറ് ഇടങ്ങളിലാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണം അവസാനിക്കും വരെ അഭയം പ്രവര്‍ത്തകര്‍ സൗജന്യ ഭക്ഷണ വിതരണം തുടരും

Story Highlights: coronavirus, vishu, kottayam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top