വിഷുദിനത്തിൽ പൊലീസുകാർക്ക് ഡിവൈഎസ്പിയുടെ സർപ്രൈസ് വിഷുക്കൈനീട്ടം ! അമ്പരന്ന് കോട്ടയം സബ് ഡിവിഷൻ

വിഷു ദിനത്തിൽ എല്ലാ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി വിഷുക്കൈനീട്ടം നൽകി ഡിവൈഎസ്പി ആർ ശ്രീകുമാർ. കോട്ടയം സബ്ഡിവിഷനിലെ പൊലീസുകാർക്കായിരുന്നു ഡിവൈഎസ്പിയുടെ സർപ്രൈസ്. ഇതിന് പുറമെ വിഷുദിനത്തിൽ റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും ഹോം ഗാർഡുമാർക്കുമെല്ലാം അദ്ദേഹം കൈനീട്ടം നൽകി.

പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി ഓരോ പൊലീസുകാരെയും അരികിൽ വിളിച്ച് വിഷുക്കൈനീട്ടം കൈയിൽവച്ച് നൽകുകയായിരുന്നു. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, കുമരകം, അയർക്കുന്നം, റ്റേുമാനൂർ, ഗാന്ധിനഗർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ ജീവനക്കാരാണ്  ആർ ർ ശ്രീകുമാറിന്റെ അപ്രതീക്ഷിത സ്‌നേഹസമ്മാനത്തിൽ അമ്പരന്നത്.

ഒരു സ്റ്റേഷനിൽ നിന്ന് അടുത്ത സ്റ്റേഷനിലേക്കുള്ള യാത്രാ മധ്യേ റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയും ഡിവൈഎസ്പി ആർ ശ്രീകുമാർ മറന്നില്ല.

Story Highlights- vishu,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top