മഹാമാരിയെയും അതിജീവിക്കും ; പ്രതീക്ഷകളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയും കണ്ണിവെള്ളരിയും കണനെയും വിഷുക്കണി കണ്ട് മലയാളികള്‍ കണ്ണ് തുറക്കുന്നത് ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷത്തിലേക്കാണ്. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഓരോ വിഷുവും.

കൊവിഡ് 19 മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തി എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ഊര്‍ജമാണ് മലയാളികള്‍ക്ക് ഒരോ വിഷവും. ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രങ്ങളില്‍ വിഷുക്കണിയും വിഷുക്കൈനീട്ടവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോലും ഇത്തവണ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂരപ്പനും പരിചാരകന്‍മാരും മാത്രമായി ഒതുങ്ങി. വിഷു ചടങ്ങ് മാത്രമായി ഒതുങ്ങുന്നതിന്റെ നിരാശ മലയാളികളെ പോലെ വിപണിയെയും ബാധിച്ചു. ഓണം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്.

 

Story Highlights- Malayalis celebrate Vishu today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top