മുത്തങ്ങയിൽ അതിർത്തി കടത്തിവിടണമെന്നാവശ്യപ്പെട്ട് മറ്റൊരു ഗർഭിണിയും കൂടി എത്തി

മുത്തങ്ങയിൽ അതിർത്തി കടത്തിവിടണമെന്നാവശ്യപ്പെട്ട് മറ്റൊരു ഗർഭിണിയും കൂടി എത്തി. എട്ട് മാസം ഗർഭിണിയായ കാഴിക്കോട് സ്വദേശിയാണ് എത്തിയത്.
ഇന്നലെ രാത്രിയോടെ മറ്റൊരു യുവതി സമാന ആവശ്യവുമായി അതിർത്തിയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അവരെ അതിർത്തി കടത്തി വിട്ടത്. ഇതിന് പിന്നാലെയാണ് സമാന ആവശ്യവുമായി മറ്റൊരു യുവതിയും എത്തിയിരിക്കുന്നത്.
അതേസമയം, യുവതിയെ കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല. കോഴിക്കോട് കളക്ടറുടെ അനുമതിയോടെ മാത്രം കടത്തിവിടാമെന്ന് അദീല പറഞ്ഞു.
ഇന്നലെ ബംഗലൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട കണ്ണൂർ തലശേരി സ്വദേശിനി ഷിജില രാത്രി കഴിച്ചു കൂട്ടിയത് റോഡരികിലാണ്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് ഷിജില ബംഗലൂരുവിലേക്ക് തന്നെ മടങ്ങിയിരുന്നു. എന്നാൽ വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടി വന്നു. ജില്ലാ കണ്ട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെയാണ് അതിർത്തി കടത്തി വിടാൻ വയനാട് ജില്ലാ ഭരണകൂടം അനുമതി നൽകുന്നത്.
Story Highlights- Wayanad, pregnant lady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here