ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും
ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകർച്ചവ്യാധി ഓർഡിനൻസ് ഭേദഗതി ചെയ്യും. നിയമോപദേശത്തിന്റെ പകർപ്പ് 24ന് ലഭിച്ചു.
അതേസമയം, ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഇന്നലെ മുതൽ തിരിച്ചു നൽകി തുടങ്ങി. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ഇതിന് പിന്നാലെയാണ് പിഴ ഈടാക്കാനുള്ള നിയമോപദേശം തേടിയത്. പിഴ ഈടാക്കുന്നതോടെ ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Story Highlights- Lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here