കൊവിഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രോഗവ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം ഇന്നുണ്ടാവും. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തിക,ആശ്വാസ പക്കേജുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതാണ് രാജ്യം ഉറ്റ് നോക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ധാരണയായിരുന്നു.
ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്ന സാഹചര്യത്തില്‍ വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. കൃഷിക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും ലോക്ക്ഡൗണ് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്ന് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 രോഗം വ്യാപനം നടന്ന പ്രദേശങ്ങളെ മൂന്ന് സോണുകളായ തരം തിരിച്ചായിരുക്കും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിന്നുത്. അന്തഃസംസ്ഥാന യാത്രകള്‍ക്ക് മേലുള്ള നിയന്ത്രണം തുടരനാണ് സാധ്യത. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും.
Story Highlights- Prime Minister Narendra Modi will address the nation today, lockdown, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here