Advertisement

പിഎസ്‌സി മേയ് അവസാനം വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു

April 14, 2020
Google News 1 minute Read

ലോക്ക് ഡൗൺ നീട്ടിയതിനാൽ പിഎസ്‌സി മേയ് 30 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 16 മുതൽ 30 വരെയുള്ള പരീക്ഷകൾക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആർ/ഓൺലൈൻ/ ഡിക്ടേഷൻ/ എഴുത്ത് പരീക്ഷയും മാറ്റിവച്ചതായി പിഎസ്‌സി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. സ്ഥലവും സമയ ക്രമീകരണവും പുതുക്കിയ തിയതിയോടൊപ്പം അറിയിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി.

 

psc, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here