മിഡിൽ ഈസ്റ്റിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; കേന്ദ്രത്തോട് രാഹുൽ

മിഡിൽ ഈസ്റ്റിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇവർക്ക് വേണ്ടി പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും അവിടെയുള്ള തൊഴിലാളികൾ കൊവിഡ് കാരണം പ്രതിസന്ധിയിലാണെന്നും രാഹുൽ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ പറയുന്നു. നമ്മുടെ കൂടപ്പിറപ്പുകൾക്ക് സഹായം വേണ്ട ഘട്ടമാണിത്. അവരെ കൊണ്ടുവരാൻ പ്രത്യേക വിമാനസൗകര്യം വേണമെന്നും തിരിച്ചെത്തിയ ഉടൻ പ്രവാസികളെ ക്വാറന്റീൻ ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാഹുലിന്റെ ട്വീറ്റ്,

മിഡിൽ ഈസ്റ്റിലെ കൊവിഡ് 19 പ്രതിസന്ധിയും ബിസിനസ് സ്ഥാപനങ്ങൾ അടച്ചതും ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. അവരൊക്കെ വീട്ടിലേക്ക് തിരിച്ചെത്താൻ കഠിനമായി ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ സഹോദരി സഹോദരന്മാരെ തിരിച്ചെത്തിക്കാൻ ഗവൺമെന്റ് വിമാനങ്ങൾ ഏർപ്പാടാക്കണം. അവർക്ക് സഹായം ആത്യാവശ്യമുള്ള സമയമാണിത്. തിരിച്ചെത്തിച്ച ശേഷം അവരെ ക്വാറന്റീനിലാക്കാനുള്ള സൗകര്യവുമൊരുക്കണം.

 

കൊവിഡ് 19 പശ്ചാത്തലത്തിൽ പൗരന്മാരെ തിരിച്ച് കൊണ്ടുപോവാൻ തയാറാവാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ ധാരണാ പത്രങ്ങൾ യുഎഇ റദ്ദാക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങാൻ എല്ലാ സാഹചര്യവും ഒരുക്കിയിട്ടും പൗരന്മാരെ സ്വീകരിക്കുന്ന കാര്യത്തിൽ രാജ്യങ്ങൾ മൗനം പാലിക്കുന്നതിനാലാണ് യുഎഇ ഭരണകൂടം കടുത്ത നടപടിയെടുക്കുന്നത്. ഇത്തരം രാജ്യങ്ങളിൽനിന്ന് ഭാവിയിലുള്ള തൊഴിൽനിയമനങ്ങൾ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള നടപടികളും യുഎഇ ആലോചിക്കുന്നുണ്ട്.

Story highlights-rahul gandhi,lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top