മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷം കോൺഗ്രസ് എംഎൽഎയ്ക്ക് കൊവിഡ് പോസിറ്റീവ്

ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കൊവിഡ് പോസിറ്റീവ്. മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റ് രണ്ട് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇമ്രാൻ ഖേഡവാല എംഎൽഎയ്ക്ക് കൊറോണ പോസിറ്റീവ് ഫലം വരുന്നത്.
ജമൽപൂർ-ഖാഡിയ എംഎൽഎയായ ഇമ്രാന് കുറച്ച് ദിവസമായി കടുത്ത പനിയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുന്നത്. മറ്റ് എംഎൽഎമാരും ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്ന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് എംഎൽഎയ്ക്ക് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
Read Also: കൊവിഡ്: ഇന്ത്യയിൽ മരണം 350 കടന്നു; ഡൽഹിയിലെ 55 മേഖലകളിൽ അതീവജാഗ്രത
നിലവിൽ അദ്ദേഹത്തെ ഗാന്ധിനഗർ എസ്‌വിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാമൂഹിക അകലം പാലിച്ചാണ് യോഗം നടത്തിയതെങ്കിലും എംഎൽഎയ്‌ക്കൊപ്പം യോഗത്തിൽ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.
Story Highlights- coronavirus, MLA,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here