ഗള്‍ഫ് രാജ്യങ്ങളിലേക്ക് മരുന്നുകള്‍ എത്തിക്കാന്‍ സംവിധാനമായി: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സംസ്ഥാനത്ത് നിന്ന് മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നുകള്‍ ഒരു കേന്ദ്രീകൃത പോയിന്റില്‍ ശേഖരിച്ച് അയക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. യുഎഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ ക്യാമ്പ് ആരംഭിക്കുന്നതിനായി ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി തുടരുകയാണ്. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകും. ദുബായ് ഭരണാധികാരികള്‍ അഭിനന്ദാര്‍ഹമായി നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here