Advertisement

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

April 15, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1076 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 38 മരണവും ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 1036 പേർ രാജ്യത്ത് രോഗമുക്തി നേടി.

ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 60 ആയി. ഏഴ് പേരാണ് ഇതിനകം മരിച്ചിരിക്കുന്നത്. മുംബൈ താനെയിൽ കണ്ടെയന്റ്‌മെന്റ് മേഖലകളുടെ എണ്ണം 87 ആയി ഉയർന്നു. മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മേഘാലയയിൽ നിന്ന് ഒരു ഡോക്ടറുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 69കാരനായ ഡോക്ടറാണ് ഷില്ലോങ്ങിൽ മരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ മരണമാണ് ഇത്.

ഇൻഡോറിൽ 117 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 544 ആണ്. രാജസ്ഥാനിൽ 29 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1034 ആയി. ജയ്പുരിൽ മാത്രം 15 പുതിയ കേസുകളാണ് ഉള്ളത്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here