കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ ആരംഭിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രവചനം. രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ‘ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂണ്‍ 4, ഡല്‍ഹി ജൂണ്‍ 27, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ദിവസങ്ങളിലാണെത്തുക എന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Story highlights-monsoon ,Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top