പഴകിയ മത്സ്യങ്ങളുടെ വിപണനം തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

സംസ്ഥാനത്ത് പഴകിയ മത്സ്യങ്ങളുടെ വിപണനം തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പഴകിയ മത്സ്യം വിപണയിലെത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്ന രീതിയിലായിരിക്കും
നിയമനിര്‍മാണം. ആദ്യഘട്ടത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും വീണ്ടും പിടികൂടുകയാണെങ്കില്‍ മൂന്ന് ലക്ഷവും മൂന്നാംഘട്ടത്തില്‍ 5 ലക്ഷം രൂപവരെയും പിഴ ഈടാക്കുന്ന രീതിയിലായിരിക്കും നിയമ നിര്‍മാണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് മത്സ്യലേലം ഒഴിവാക്കില്ല, കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വിഴിഞ്ഞം തുറമുഖത്തെ തൊഴിലാളികളുടെ പ്രതിഷേധത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്ത് സംസ്ഥാനത്തിന് തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മത്സ്യബന്ധനത്തിനുള്ള ചെറിയ ബോട്ടുകളുടെ കാര്യത്തില്‍ ഏപ്രില്‍ 20ന് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
Story highlights-new law will be introduced to curb the marketing of stale fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here