‘കൊറോണ പുതിയ വൈറസ്, പരീക്ഷണം പറ്റില്ല’; ചികിത്സയ്ക്ക് ഹോമിയോപ്പതി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി, യുനാനി സമ്പ്രദായങ്ങൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കൊറോണ പുതിയ വൈറസാണ്. അതിനാൽ പരീക്ഷണം പറ്റില്ല. വിദഗ്ധർ വാക്‌സിൻ കണ്ടുപിടിക്കട്ടെയെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് കൊവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി, യൂനാനി എന്ന പരിഗണിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചത്.

നേഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച ഹർജിയും സുപ്രിംകോടതി തീർപ്പാക്കി. ആരോഗ്യപ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ ഹെൽപ് ലൈൻ തുറക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. പരാതി കിട്ടി രണ്ട് മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പ് നൽകി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ പ്രഫഷണൽ നഴ്‌സസ് അസോസിയേഷൻ സംഘടനകളാണ് ഹർജി തീർപ്പാക്കിയത്.

 

Story Highlights- SC refuses to entertain plea for alternate medicines to treat COVID 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top