കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചെന്നൈയിൽ കൊവിഡ് രോ​ഗിയുടെ സംസ്കാര ചടങ്ങ് നടത്തിയത്. മുൻ മന്ത്രിയടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയാണ്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് രോഗം പകർന്നത്.

അതേസമയം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർ​ഗനിർദേശം പുറത്തിറക്കി. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പുതിയ ഇളവുകളൊന്നുമില്ല. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top