ഇന്നത്തെ പ്രധാന വാർത്തകൾ (15-04-2020)
പൊതുഗതാഗതം പഴയപോലെ തന്നെ; കർഷകർക്ക് ഇളവ്; പുതിയ ലോക്ക് ഡൗൺ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പുതിയ ഇളവുകളൊന്നുമില്ല. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.
ഇത്തവണ തൃശൂർ പൂരം ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ചെറുപൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ മാറ്റി. മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
കൊവിഡ്: ഇന്ത്യയിൽ മരണം 350 കടന്നു; ഡൽഹിയിലെ 55 മേഖലകളിൽ അതീവജാഗ്രത
ലോക്ക്ഡൗണിന്റെ ഇരുപത്തിരണ്ടാം ദിവസത്തിലും കൊവിഡിനെ പിടിച്ചുക്കെട്ടാൻ ശ്രമം ഊർജിതമാക്കി രാജ്യം. ഡൽഹിയിലെ 55 മേഖലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10815 ആയി. ഇതുവരെ 353 പേരാണ് മരിച്ചത്.
Story Highlights- news round up,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here