Advertisement

കോഴിക്കോട് ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി നേടി ; 2113 പേര്‍ നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കി

April 15, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് രോഗികള്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നല്ലളം, കായക്കൊടി സ്വദേശികളാണ് ഇന്ന് രോഗമുക്തരായവര്‍. ഇനി ഏഴ് കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 16 പേരില്‍ 9 പേരും ഇതര ജില്ലക്കാരായ നാല് പേരില്‍ രണ്ട് പേരുമാണ് ഇതിനകം രോഗമുക്തി നേടിയത്.

ഇന്ന് 2113 പേരാണ് വീടുകളിലെ നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 8566 ആയി. ഇന്ന് പുതുതായി നിരീക്ഷണത്തില്‍ വന്ന 46 പേര്‍ ഉള്‍പ്പെടെ ആകെ 14,173 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. പുതുതായി വന്ന നാല് പേര്‍ ഉള്‍പ്പെടെ ആകെ 24 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 14 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 570 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 552 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 532 എണ്ണം നെഗറ്റീവ് ആണ്. 18 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

Story Highlights:  coronavirus, covid19, kozhikode updates

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here