Advertisement

ബാലുവും നീലുവും കുട്ടികളുമെല്ലാം പല ജില്ലകളിൽ; പക്ഷേ ഉപ്പും മുളകും സ്‌ക്രീനിൽ അവർ ഒന്നിക്കുന്നു

April 15, 2020
Google News 1 minute Read

ബാലുവും, നീലുവും, കുട്ടികളുമെല്ലാം വ്യത്യസ്ത ജില്ലകളിൽ. പക്ഷേ ഉപ്പും മുളകും സ്‌ക്രീനിൽ പ്രേക്ഷകർക്കായി ഇവർ ഒന്നിക്കുകയാണ്. പലയിടങ്ങളിൽ താമസിക്കുന്ന അവരെവെച്ച് ഫ്‌ളവേഴ്‌സ് മുഴുനീള എപ്പിസോഡ് ചിത്രീകരിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് 6 മണിക്ക് ഫ്‌ളവേഴ്‌സ് യൂട്യൂബിൽ പ്രേക്ഷകർക്ക് ഇത് കാണാം.

പ്രേക്ഷകർക്കായി ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ ഒരുക്കിയ ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ ക്ക് വൻ ജന സ്വീകാര്യതയാണ് ലഭിച്ചത്. രാവിലെ 9 മണി മുതൽ തത്മയം ആരംഭിച്ച പരിപാടിയിൽ ഉപ്പും മുളകും സംപ്രേഷണം ചെയ്തിരുന്നു. പ്രേക്ഷകർക്കായി പരമ്പര മാത്രം മുറിച്ചു മാറ്റി ഫ്‌ളവേഴ്‌സ് യൂട്യൂബിൽ ഇന്ന് വൈകീട്ട് 6 മണിക്ക് അപ്ലോഡ് ചെയ്യും.

സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്‌ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്‌ളവേഴ്‌സ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ മേഖകളകളിൽ അടക്കം ചിത്രീകരണങ്ങൾ നിർത്തിവച്ച ഈ സാഹചര്യത്തിൽ കലാകാരന്മാർ തമ്മിൽ ഒത്തുചേരാതെ അതിനൂതന പരീക്ഷണത്തിനാണ് ഫ്‌ളവേഴ്‌സ് ഒരുങ്ങിയത്.

Story Highlights – uppum mulakum, flowers tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here