കൊവിഡ് : സ്‌പെയിനില്‍ മരണനിരക്ക് കുറയുന്നു

കൊവിഡ് 19 മഹാമാരി ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 18,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 324 പേരാണ് രാജ്യത്ത് മരിച്ചത്. സ്‌പെയിനില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1,77,633 ആയി. 3,573 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 7,371 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളില്‍ 70853 പേര്‍ രോഗമുക്തി നേടി.

സ്പെയിനില്‍ മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് സ്പെയിന്‍ ആരോഗ്യമന്ത്രി സാല്‍വദോര്‍ ഇല്ല പറഞ്ഞു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. രാജ്യത്ത് ഇപ്പോള്‍ മൊത്തം 88,201 പേരാണ് ചികിത്സയിലുള്ളത്.

 

Story Highlights :Covid19 ,Death Rate s decreasing In Spain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top