കേരളാ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് മാസ്‌ക് നിര്‍മിക്കുന്നു

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) മാസ്‌കും നിര്‍മിക്കുന്നു. ആദ്യഘട്ടമായി ഒരുലക്ഷം മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ത്രീലെയര്‍ മാസ്‌കുകളാണ് ഒരുക്കുന്നത്.

ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആദ്യഘട്ട മാസ്‌ക് നിര്‍മാണം പുരോഗമിക്കുന്നത്. അടുത്തഘട്ടത്തില്‍ സ്ഥാപനത്തില്‍ പുതിയ പ്ലാന്റ് ഇതിനായി സജ്ജീകരിക്കും. അതിനായി ഓട്ടോമാറ്റിക്ക് മെഷീന്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top