Advertisement

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നു; 232 പോസിറ്റീവ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു

April 16, 2020
Google News 2 minutes Read

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നു. പുതിയതായി 232 പോസിറ്റീവ് കേസുകളും ഒൻപത് മരണവും സംസ്ഥാനത്ത് റിപ്പേർട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2900 കടന്നു. മരണ സംഖ്യ 186 ആയി.

മുബൈയിൽ ഇന്നലെ 183 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലയാളികളടക്കം 12 നേഴ്‌സുമാരുടെ പരിശോധനാ ഫലവും പോസിറ്റീവായി. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു.

295 പേർ മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയെങ്കിലും രോഗബാധിതരുടൈ എണ്ണത്തിൽ ദിവസങ്ങളായി തുടരുന്ന വർധനവ് ആശങ്കാജനകമാണ്. രോഗം സ്ഥിരീകരിച്ചതിൽ 1936പേർ മുബൈയിൽ നിന്നാണ്. മറണ സംഖ്യ 113 ആയി പൂനൈയിൽ 400 പേർക്കും താനൈയിൽ 270 പേർക്കുമാണ് രേഗം സ്ഥിരീകരിച്ചത്. പൂനൈയിൽ അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൂനൈയിലെ ആകെ മരണ സംഖ്യ 43ആയി ഉയർന്നു. ധാരാവി, വർളി, ബൈക്കുള്ള, ദാദർ, മലബാർ ഹിൽ, മഹിം എന്നിവയാണ് മുംബൈയിലെ അതി തീവ്ര മേഖലകൾ. ഒരു മരണവും അഞ്ച് പേസിറ്റീവ് കേസുകളും ധാരാവിയിൽ റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ ആയും രോഗ ബാധിതരുടെ എണ്ണം 60ലും എത്തി. ധാരാവിയിലെ ചേരി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയതായി വാർഡ് കൗൺസിലർ ട്വന്റി ഫോറിനോട് പറഞ്ഞു.

താനൈയിൽ കണ്ടെയ്‌മെന്റ് മേഖലകളുടെ എണ്ണം 87 ആയി ഉയർത്തി. ബാട്ടി ആശുപ്ത്രിയിൽ ആറ് മലയാളി നേഴ്‌സുമാർക്കും പൂനൈയിലെ റൂബി ഹാൾ ആശുപത്രിയിലെ ഒരു മലയാളി നേഴ്‌സിനും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനമാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.

Story highlight: Maharashtra’s covid Expansion on the Rise 232 positive cases were newly reported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here