കൊവിഡ് ബാധിച്ച് അമേരിക്കയിൽ മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗമാണ് പോൾ. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

അമേരിക്കയിൽ ഇതുവരെ പത്തിലേറെ മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം, അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,549 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1502 പേരാണ് അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,22,412 ആയി ഉയർന്നു. 8,526 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13,477 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം, അമേരിക്കയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 47,707 ആയി.

Story Highlights- america, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top