കാസർഗോഡ് അധ്യാപികയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു; രണ്ട് പ്രതികൾ

കാസർഗോഡ് മഞ്ചേശ്വരം മിയപദവിലെ സ്‌കൂൾ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണ കാരന്തര ഒന്നാം പ്രതിയും സഹായിയായ മിയപ്പദവ് സ്വദേശി നിരജ്ഞൻ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം.
ജനുവരി 16 ന് കാണാതായ രൂപശ്രീയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലമുടി പൂർണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് അധ്യാപികയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ജനുവരി 24 നായിരുന്നു പ്രതികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീശിനായിരുന്നു കേസന്വേഷണ ചുമതല.
1700 പേജുള്ള കുറ്റപത്രതോടൊപ്പം മൃതദേഹം കടത്താനുപയോഗിച്ച കാറും, രൂപശ്രീയുടെ മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും കോടതിയിൽ തെളിവായി സമർപ്പിച്ചിട്ടുണ്ട്.
story highlights- kasaragod, teacher’s death, roopasree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here