കോടമ്പാക്കം കഥകളുമായി ബാലചന്ദ്ര മേനോന്‍; ഫിലിമി ഫ്രൈഡേ സീസണ്‍ 2 നാളെ മുതല്‍

ബാലചന്ദ്രമേനോന്റെ കോടമ്പാക്ക അനുഭവങ്ങള്‍ ആസ്പദമാക്കിയുള്ള വിഷ്വല്‍ നോവനാലായ ‘filmy Fridays’ SEASON 2 നാളെ മുതല്‍ ആരംഭിക്കും. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും പുതുമ നിറഞ്ഞ രചനാവൈഭവം കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടിയതാണ് ബാലചന്ദ്രമേനോന്‍. മലയാളികള്‍ക്ക് ആസ്വാനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിക്കാനൊരുങ്ങുകയാണ് ‘filmy Fridays’ എന്ന പരിപാടിയിലൂടെ താരം. എല്ലാ വെള്ളിയാഴ്ചകളിലും പ്രേക്ഷകര്‍ക്ക് അനുഭവകഥകള്‍ ആസ്വദിക്കാം.

‘filmy Fridays’ന്റെ ആദ്യ സീസണ് മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സീസണുമായി ബാലചന്ദ്രമേനോന്‍ വീണ്ടും സജീവമാകുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴ് മണിക്കായിരിക്കും വിഷ്വല്‍ നോവല്‍ യുട്യൂബില്‍ പങ്കുവയ്ക്കപ്പെടുക. നവമാധ്യമരംഗത്തും പ്രതിഭ തെളിയിച്ച ബാലചന്ദ്രമേനോന്‍ അനുഭവ കഥകളുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോള്‍ മലയാളികള്‍ക്ക് ഹൃദയത്തില്‍ കുറിച്ചിടാന്‍ ഒരുപാടുണ്ടാകും. പുതിയ സീസണിലൂടെ പുത്തന്‍ അറിവകളും കാഴ്ചപ്പാടുകളും ആസ്വാദകര്‍ക്ക് സമ്മാനിയ്ക്കാനാണ് ബാലചന്ദ്ര മേനോന്റെ പരിശ്രമം.

Story Highlights: balachandra menon,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top