സ്പ്രിംഗ്‌ളര്‍  വിവാദത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യം

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. കരാറിന്മേല്‍ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ യുഎസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹര്‍ജി. സ്പ്ലിംഗ്‌ളര്‍ വഴി വിവരശേഖരണം നടത്തിയതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും വിഷയത്തില്‍ കോടതി അടിയന്തിരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംഗഌറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് ഐസൊലേഷനില്‍ കഴിയുന്നവരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ സേവനം ഉപയോഗിക്കുന്നത്. ഈ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ട്. ഡേറ്റാ മോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണിതെന്നും പൊതുജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് കരാറെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

Story Highlights: sprinkler,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top