കേരളം കൊവിഡിനെ നേരിട്ട മാതൃക അനുകരണീയം: കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ മാതൃകയായ കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസ. കേരളം കൊവിഡിനെ നേരിട്ട മാതൃക അനുകരണീയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13835 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1076 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി അഞ്ച് ലക്ഷം റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ വിതരണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുത്തനെ കുറഞ്ഞു. ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് കൊവഡ് രോഗവ്യാപനത്തില്‍ 40 ശതമാനം കുറവുണ്ടായി. രാജ്യത്തെ രോഗവ്യാപന തോത് കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. പ്രധാന കാരണം ലോക്ക്ഡൗണാണ്. ടെസ്റ്റിംഗ് തോത് കൂടിയതാണ് മറ്റൊരു കാരണം. കടുത്ത ശ്വാസകോശരോഗങ്ങളുള്ളവരെ കൃത്യമായി പരിശോധിച്ചിരുന്നു. ഇതും രോഗവ്യാപനം കുറയാന്‍ കാരണമായതായും ആരോഗ്യമന്ത്രാലയം വിലയിരുത്തി.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top