Advertisement

ലോക്ക്ഡൗണ്‍ : ചലച്ചിത്ര അക്കാദമി തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നു

April 17, 2020
Google News 2 minutes Read

സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ഹ്രസ്വ ചലചിത്രങ്ങള്‍ക്കായുള്ള തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്‌കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

‘ഏകാന്തവാസവും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ തയാറാക്കേണ്ടത്. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്റെയും അതിജീവന ശ്രമങ്ങളുടെയും കലാപരമായ ആവിഷ്‌കാരങ്ങളായിരിക്കണം രചനകള്‍. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം തിരക്കഥകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ സമര്‍പ്പിക്കാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

പൊതുവിഭാഗം, വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടാകും. ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ജൂറി മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കും. ഇവ ചലച്ചിത്രമാക്കുന്നതിന് 50,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കും. പൊതുവിഭാഗത്തില്‍ നിന്ന് നാലും സത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും മൂന്ന് വീതവും സ്‌ക്രിപ്റ്റുകളാണ് തെരഞ്ഞെടുക്കുക. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ അടുത്ത രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്‌ക്രിപ്റ്റുകള്‍ അയക്കേണ്ട അവസാന തിയതി മെയ് മൂന്ന് വിശദവിവരങ്ങള്‍ ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റില്‍ (www.keralafilm.com) അറിയാം.

Story highlights-Lockdown, Film Academy organizes screenplay competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here