വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു

വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടി നോര്‍ക്ക ആരംഭിച്ചു. വിദേശ രാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ) മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ www.norkaroots.org ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകള്‍ക്ക് വിധേയം) എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. വിശദ വിവരം www.norkaroots.org ലും 04712770528, 2770543 (ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ) എന്നീ നമ്പറുകളിലും ലഭിക്കും.

Story Highlights: NORKA Roots,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top