ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി : മരണസംഖ്യ 452

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 13,835 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1076 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 11,616 രോഗികളാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. ഇന്ന് 32 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 452 ആയി. അതേസമയം, 1,766 രോഗമുക്തി നേടി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3025 ആയി ഉയര്‍ന്നു. 194 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 300 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1640 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 51 പേര്‍ രോഗമുക്തരായപ്പോള്‍ 38 പേര്‍ മരിച്ചു.

മധ്യപ്രദേശ് 1308, തമിഴ്‌നാട് 1267, രാജസ്ഥാന്‍ 1131, ഉത്തര്‍പ്രദേശ് 846, തെലങ്കാന 743, ആന്ധ്ര 572, ജമ്മു കശ്മീര്‍ 314 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍. ജമ്മുകശ്മീരില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 328 ആയി. തമിഴ്‌നാട്ടില്‍ 56 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 15 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top